ഓസ്ട്രേലിയയെ 11 റണ്‍സിന് തോല്പിച്ച് ഇന്ത്യ
ഓസീസിനെതിരായ ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 11 റണ്‍സ് ജയം. ഇന്ത്യ മുന്നോട്ടുവെച്ച 162 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ഓസീസിന് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എടുക്കാനേ ആയുള്ളു. പരിക്കേറ്റ ജഡേജയ്ക്ക് പകരം മത്സരത്തിനിറങ്ങിയ യുസ്വേന്ദ്ര ചഹലും അരങ്ങേറ്റ കളിക്കാരന് ടി.നടരാജനും ചേര്‍ന്നാണ് ഓസീസിനെ പിടിച്ചു കെട്ടിയത്.
35 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചാണ് ഓസീസിന്റെ ടോപ് സ്കോറര്‍. ഡാര്‍സി ഷോര്‍ട്ട് (34), മോയ്സസ് ഹെന്റിക്വസ് (30), മാത്യു വെയ്ഡ് (7), സ്റ്റീവ് സ്മിത്ത് (12) ഗ്ലെന്‍ മാക്സ്വെല് (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി യുസ്വേന്ദ്ര ചഹല്‍, നടരാജന് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും ദീപക് ചാഹര്‍ ഒരു വിക്കറ്റും വീഴ്ത്തി.
അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ജഡേജയുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ പൊരുതാവുന്ന സ്കോര്‍ നേടിയെടുത്തത്. 40 ബോള്‍ നേരിട്ട രാഹുല്‍ ഒരു സിക്സിന്റെയും 5 ഫോറിന്റെയും അകമ്ബടിയില്‍ 51 റണ്‍സ് നേടി. 23 ബോള്‍ നേരിട്ട ജഡേജ 1 സിക്സിന്റെയും 5 ഫോറിന്റെയും അകമ്ബടിയില്‍ 44 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
സഞ്ജു സാംസണ് 15 ബോളില്‍ ഒരു സിക്സിന്റെയിം ഒരു ഫോറിന്റെയും അകമ്ബടിയില്‍ 23 റണ്‍സ് നേടി. ശിഖര്‍ ധവാന് (1), വിരാട് കോഹ്ലി (9), മനീഷ് പാണ്ഡെ (2), ഹാര്‍ദ്ദിക് പാണ്ഡ്യ (16), വാഷിങ്ടണ്‍ സുന്ദര്‍ (7) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഓസീസിനായി മോയ്സസ് ഹെന്റിക്വസ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും മിച്ചല്‍ സ്വെപ്സണ്, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.