ഇന്ത്യ-ചൈന സംഘര്‍ഷം; ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ചൈന
മോസ്കോ: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യം രൂക്ഷമാകുന്നതിനിടെ ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ചൈന. മോസ്കോയില്‍ നടക്കുന്ന ഷാംഗ്ഹായ് ഉച്ചകോടിയ്ക്കിടെയാണ് പ്രതിരോധ മന്ത്രിതല ചര്‍ച്ചയ്ക്ക് സമയം ചോദിച്ച് ചൈന രംഗത്തെത്തിയത്.
ചൈനീസ് പ്രതിരോധമന്ത്രി വാംഗ് യി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ ഇക്കാര്യം ചൂണ്ടിക്കാട്ടി ചര്‍ച്ചയ്ക്കായി ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലഡാക്കില്‍ യഥാര്‍ഥ അതിര്‍ത്തി നിയന്ത്രണരേഖയോടു ചേര്‍ന്നു വീണ്ടും ചൈനീസ് സൈന്യം കടന്നുകയറ്റത്തിനു ശ്രമിച്ചതോടെയാണ് ഇന്ത്യ-ചൈന ബന്ധം വീണ്ടും വഷളായത്. പാങ്ങോംഗ് തടാകത്തിന്റെ തെക്കന്‍ തീരത്ത് അഞ്ഞൂറിലധികം വരുന്ന ചൈനീസ് സൈനികരാണ് കടന്നു കയറാന്‍ ശ്രമിച്ചത്.