ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; പ്രശ്നപരിഹാരത്തിനായി ഇടപെടാമെന്ന് ട്രംപ്
വാഷിങ്ടണ്‍ : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പ്രശ്നപരിഹാരത്തിനായി ഇടപെടാന്‍ തയ്യാറാണെന്ന് അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പുറത്തറിയുന്നതിനെക്കാള്‍ മോശമാണ് . പ്രശ്ന പരിഹാരത്തിനായി വിഷയത്തില്‍ ഇരുരാജ്യങ്ങളേയും സഹായിക്കാനും ഞങ്ങള്‍ക്ക് താത്പര്യമുണ്ട് . സാഹചര്യത്തെക്കുറിച്ച് ഇരുരാജ്യങ്ങളുമായി സംസാരിക്കുകയാണെന്നും ട്രംപ് പറഞ്ഞു .
ചൈന ഇന്ത്യയെ സംഘര്‍ഷത്തിലേക്ക് വലിച്ചിടുകയാണോ എന്ന ചോദ്യത്തിന് അങ്ങനെയുണ്ടാവില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെങ്കിലും അതിലേക്ക് കാര്യങ്ങള്‍ പോകാനാണ് സാധ്യതയെന്നും ട്രംപ് പറഞ്ഞു . വൈറ്റ് ഹൗസിലെ പതിവ് വാര്‍ത്താ സമ്മേളനത്തിനിടെയാണ് ട്രംപിന്റെ പ്രതികരണം .