അതിര്‍ത്തി സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്ത്യ- ചൈന ധാരണ
മോസ്കോ: അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കണമെന്ന് ഇന്ത്യയും ചൈനയും. സേന പിന്മാറ്റം വേഗത്തില്‍ വേണമെന്ന് വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ ധാരണ. സ്ഥിതി സങ്കീര്‍ണ്ണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കുകയും ഒപ്പം സേനകള്‍ തമ്മില്‍ ചര്‍ച്ച തുടരാനും ധാരണയായി.
രണ്ടു സേനകള്‍ക്കുമിടയില്‍ ഉചിതമായ അകലം നിലനിര്‍ത്തണമെന്നും സംഘര്‍ഷത്തിന് അയവ് വരുത്തണമെന്നും ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തി. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.മൂന്നു മാസത്തിനിടെ ഇതാദ്യമായാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തുന്നത്.