ഇന്ത്യ-ചൈന പതിനൊന്നാം കമാണ്ടര്‍ തല ചര്‍ച്ച ഇന്ന് നടക്കും
ഇന്ത്യ-ചൈന പതിനൊന്നാം കമാണ്ടര്‍ തല ചര്‍ച്ച ഇന്ന് ചുഷുലില്‍ നടക്കും. ദക്ഷിണ ലഡാക്കിലെ ഇരു സൈന്യങ്ങളുടെയും രണ്ടാം ഘട്ട പിന്മാറ്റം സംബന്ധിച്ച ചര്‍ച്ചകളാകും ഇന്നത്തെ യോഗത്തില്‍ ഉണ്ടാവുക. പാന്‍ഗോഗ് തടാകത്തിന് സമീപത്തെ ആദ്യ ഘട്ട സൈനിക പിന്മാറ്റം പൂര്‍ത്തിയായ സാഹചര്യത്തിലാണ് അടുത്ത ഘട്ട പിന്മാറ്റത്തിനുള്ള ചര്‍ച്ച.
കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ പൂര്‍വസ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് ചൈന വ്യക്തമാക്കി. ഇതിനു കാലതാമസമുണ്ടാകില്ലെന്നു വിദേശകാര്യ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു.
ഗോഗ്ര, ഹോട്സ്പ്രിംഗ്, ദേപ്സാംഗ്, ദെംചോക് തുടങ്ങിയ മേഖലകളിലെ പിന്മാറ്റത്തെ കുറിച്ചാണ് ഇന്നത്തെ ചര്‍ച്ച.