രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 93,000ലേറെ പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിലെ പ്രതിദിന വര്‍ധന ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 93,215 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഞായറാഴ്ച രാത്രിയോടെ രോഗബാധിതരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു. കേന്ദ്രസര്‍ക്കാരും ജോണ്‍സ്ഹോപ്കിന്‍സ് സര്‍വകാശാലയും വേള്‍ഡോമീറ്ററും നല്കുന്ന കണക്കുകള്‍ പ്രകാരം രാജ്യത്ത് 4,845,003 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്.
79,754 പേര് മരണത്തിന് കീഴടങ്ങുകയും ചെയ്തു. 3,777,044 പേര് രോഗമുക്തി നേടി. കോവിഡ് ബാധിതര്‍ ലോകത്ത് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ഒന്നാമത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍, തെലങ്കാന, ബിഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ളത്.
മഹാരാഷ്ട്രയില്‍ ഇന്നലെ 22,543 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 416 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം പത്തര ലക്ഷം കടന്നു. 10,60,308 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 7,40,061 പേര്‍ക്ക് രോഗ മുക്തി. 2,90,344 ആക്ടീവ് കേസുകള്‍.
കര്‍ണാടകയില്‍ ഇന്നലെ 9,894 പേര്‍ക്കും തമിഴ്നാട്ടില്‍ 5,693 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 104 പേര് മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 4, 59,445 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് 99,203 സജീവ കേസുകളാണ് ഉള്ളത്. ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്99,203 പേരാണ്. ഇന്ന് 8,402 പേര് ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇന്നുവരെ കോവിഡ് ബാധിച്ച് 7,265 പേരാണ് മരിച്ചത്.
തമിഴ്നാട്ടില്‍ ഇന്നലെ 74 പേര് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികള്‍ അഞ്ച് ലക്ഷം കടന്നു. 47,012 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടത് 4,47,366 പേരാണ്.