ഇടവേള ബാബുവും രമേശ് പിഷാരടിയും കോണ്‍ഗ്രസിലേക്ക്; ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും
സിനിമ താരങ്ങളായ ഇടവേള ബാബുവും രമേശ് പിഷാരടിയും കോണ്‍ഗ്രസിലേക്ക്. ഹരിപ്പാട് ഐശ്വര്യ കേരളയാത്രയില്‍ അംഗത്വം സ്വീകരിക്കും.കെപിസിസി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുടെ സാന്നിധ്യത്തിലാകും രമേഷ് പിഷാരടി അംഗത്വം സ്വീകരിക്കുക.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രമേഷ് പിഷാരടി ചര്‍ച്ച നടത്തി.
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവേ ചലച്ചിത്ര താരങ്ങള്‍ കോണ്‍ഗ്രസിലേക്ക് എത്തുകയാണ് . കഴിഞ്ഞ ദിവസം മേജര്‍ രവിയും ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുത്തിരുന്നു.ഹൈബി ഈഡന്, ശബരിനാഥ് , പിസി വിഷ്ണുനാഥ് , ഷാഫി പറമ്ബില്‍ എന്നിവരുടെ ക്ഷണം സ്വീകരിച്ചാണ് പിഷാരഡി കോണ്‍ഗ്രസില്‍ എത്തുന്നത്.