ഐഎസ്എല്‍ പ്ലേ ഓഫ്- ഫൈനല്‍ തീയ്യതികള്‍ പ്രഖ്യാപിച്ചു
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫ്- ഫൈനല്‍ തീയ്യതികള്‍ പ്രഖ്യാപിച്ചു. ഈ സീസണ് ഐഎസ്എല്ലിന്റെ ഫൈനല്‍ മാര്‍ച്ച് 13 ശനിയാഴ്ച്ച നടക്കും. ഗോവയിലെ ഫടോര്‍ഡ സ്റ്റേഡിയത്തില്‍ വെച്ചാവും ഫൈനല്‍ നടക്കുക. മാര്‍ച്ച് അഞ്ചിനും ആറിനും ആയിരിക്കും പ്ലേ - ഓഫിന്റെ ആദ്യപാദ മത്സരങ്ങള്‍ നടക്കുക. യഥാക്രമം മാര്‍ച്ച് 8,9 തീയ്യതികളില്‍ ആയിരിക്കും നടക്കുക. ഈ മത്സരങ്ങള്‍ ഗോവയിലെ ജിഎംസി സ്റ്റേഡിയത്തിലും ഫടോര്‍ഡ സ്റ്റേഡിയത്തില്‍ വെച്ചുമായിരിക്കും നടക്കുക.
ഇത് മൂന്നാം തവണയാണ് ഫടോര്‍ഡ സ്റ്റേഡിയത്തില്‍ വെച്ച് ഐഎസ്എല്‍ ഫൈനല്‍ നടക്കുന്നത്. കഴിഞ്ഞ സീസണിലും 2015ലും ഫൈനല്‍ നടന്നത് ഗോവയിലെ ഈ സ്റ്റേഡിയത്തില്‍ വെച്ചാണ്. കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും ചെന്നൈയിന് എഫ്സിയും പ്ലേ ഓഫിനായി യോഗ്യത നേടിയിട്ടില്ല.
ഐഎസ്എല്‍ പ്ലേ ഓഫ്:
മാര്‍ച്ച് 5 - സെമി ഫൈനല്‍ 1 - ഫസ്റ്റ് ലെഗ്
മാര്‍ച്ച് 6- സെമി ഫൈനല്‍ 2- ഫസ്റ്റ് ലെഗ്
മാര്‍ച്ച് 8 - സെമി ഫൈനല്‍ 1 - സെക്കന്റ് ലെഗ്
മാര്‍ച്ച് 9 - സെമി ഫൈനല്‍ 2- സെക്കന്റ് ലെഗ്
മാര്‍ച്ച് 13 - ഫൈനല്‍