ഓപ്പണിങ് അരങ്ങേറ്റം ഗംഭീരമാക്കി ഹിറ്റ്മാൻ; മായങ്ക് അഗർവാളിനും സെഞ്ചുറി
വിശാഖപട്ടണംദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ ഗംഭീര പെർഫോമൻസുമായി രോഹിത് ശർമ്മ. സെഞ്ചുറി നേടിയ രോഹിത് ശര്‍മ 176 റൺസെടുത്ത് പുറത്തായി. സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ കേശവ് മഹാരാജിന്റെ പന്തില്‍ രോഹിത്തിനെ ഡിക്കോക്ക് സ്റ്റമ്പ് ചെയ്ത് പുറത്താക്കി. 244 പന്തില്‍ ആറു സിക്സും 23 ബൗണ്ടറികളുമടക്കം രോഹിത് 176 റണ്‍സെടുത്തു.
കന്നി ടെസ്റ്റ് സെഞ്ചുറിയുമായി മായങ്ക് അഗര്‍വാളും (143 *) 8 റണ്‍സുമായി വിരാട് കൊഹ്ലിയുമാണ് ക്രീസിൽ. 6 റൺസെടുത്ത പൂജാരയും പുറത്തായി. രണ്ടാം ദിനം രണ്ടാം സെഷനിൽ ഏറ്റവും ഒടുവിൽ റിപോർട്ട് ലഭിക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് എന്ന നിലയിലാണ് ഇന്ത്യ.