കൂടല്‍മാണിക്യം ദേവസ്വത്തിന് സർക്കാരിന്റെ ധനസഹായം
തിരുവനന്തപുരം: ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് സംസ്ഥാന സർക്കാർ അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ലോക്ഡൗണിനെത്തുടർന്ന് ക്ഷേത്രവരുമാനം നിലച്ചതോടെ കൂടൽമാണിക്യം ദേവസ്വം സർക്കാരിനോട് സഹായം അഭ്യർഥിച്ചിരുന്നു. കോവിഡ് പ്രതിസന്ധി നേരിടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 10 കോടി രൂപയും മലബാർ ദേവസ്വം ബോർഡിന് പ്രത്യേക ഫണ്ടിൽനിന്ന് അഞ്ചു കോടിയും വിനിയോഗിക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു.