Wednesday, April 24, 2024
 
 
⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു ⦿ കിക്മ; എം.ബി.എ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം ⦿ റൈഡ് ഓഫ് ഡെമോക്രസി’: സൈക്കിൾ റാലിയുമായി സ്വീപ്പ് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ പെരുമാറ്റച്ചട്ടലംഘനം; ഷാഫി പറമ്പിലിനെതിരെ നോട്ടീസ് ⦿ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് യോഗ്യത ⦿ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ പ്രവേശനപരീക്ഷ ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
News

വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി

03 April 2020 01:53 PM

തിരുവനന്തപുരം: ദേശീയ വികലാംഗ ധനകാര്യ കോര്‍പറേഷന്റെ സംസ്ഥാന ചാനലൈസിംഗ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന് കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നതിന് ബാങ്ക് ഗ്യാരന്റിയായി 20 കോടി രൂപ അനുവദിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നിലവിലുണ്ടായിരുന്ന 6 കോടിയുടെ ഗ്യാരന്റി പുതുക്കുന്നതിനും 8 കോടിയുടെ പുതിയ കരാര്‍ നടപ്പിലാക്കുന്നതിനും പുതുതായി 6 കോടി രൂപ അനുവദിക്കുന്നതിനുമാണ് ഉത്തരവിട്ടിരിക്കുന്നത്. ഇതുവഴി നിരവധി പുതിയ ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നതിനും അതുവഴി അവരുടെ പുനരധിവാസവും ശാക്തീകരണവും ഉറപ്പുവരുത്തുന്നതിനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

2000 മുതലാണ് വികലാംഗ ക്ഷേമ കോര്‍പറേഷന്‍ സ്വയംതൊഴില്‍ വായ്പ നല്‍കിത്തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരന്റിയുടെ പിന്‍ബലത്തിലാണ് ദേശീയ വികലാംഗ ധനകാര്യ കോര്‍പറേഷന്‍ വായ്പ തുക അനുവദിക്കുന്നത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം വായ്പ വിതരണത്തില്‍ വലിയ മുന്നേറ്റം നടത്തിയതിനെത്തുടര്‍ന്ന് ഗ്യാരന്റി തുക വര്‍ധിപ്പിക്കുന്നതിനായി വികലാംഗ ക്ഷേമ കോര്‍പറേഷന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ഇക്കാലയളവില്‍ നടത്തിയ സ്വയംതൊഴില്‍ വായ്പ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് എന്‍.എച്ച്.എഫ്.ഡി.സി.യുടെ ഇന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡ് വികലാംഗ ക്ഷേമ കോര്‍പറേഷന്‍ കരസ്ഥമാക്കുകയുണ്ടായി. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് കൂടുതല്‍ പേര്‍ക്ക് വായ്പ നല്‍കാനായി പുതിയ ഗ്യാരന്റി അനുവദിച്ചിരിക്കുന്നത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration