പുതിയ മാറ്റങ്ങൾ വരുത്തി ഗൂഗിളിന്റെ സൗണ്ട് ആംപ്ലിഫയര്‍ ആപ്പ്
പുതിയ മാറ്റങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഗൂഗിളിന്റെ സൗണ്ട് ആംപ്ലിഫയര്‍ ആപ്പ് എത്തുന്നു . ഈ വര്‍ഷം ഫെബ്രുവരിയില്‍ ഭാഗികമായി കേള്‍വിക്ക് തകരാറുള്ളവരെ സഹായിക്കാന്‍ കഴിയുന്ന സൗണ്ട് ആംപ്ലിഫയര്‍ എന്ന ആപ്പ് ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു .
ഇതുവരെ ആന്‍ഡ്രോയിഡ് 9.0 പൈ പതിപ്പില്‍ മാത്രമാണ് ഈ സേവനം ലഭ്യമായിരുന്നത് . എന്നാല്‍ , ഇനി മുതല്‍ ആന്‍ഡ്രോയിഡ് 6.0 മാര്‍ഷമലോ ഫോണുകളിലും ഇത് ലഭ്യമാവും.