ജനിതകമാറ്റം വന്ന കോവിഡ് വൈറസ് കേരളത്തിലും; ആറുപേർക്ക് സ്ഥിരീകരിച്ചു
തിരുവനന്തപുരം: ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് സാന്നിധ്യം കേരളത്തിലും കണ്ടെത്തി. ആറ് പേരിലാണ് ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂര്‍-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇവര്‍ ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. രോഗികളുമായി ഇടപെട്ടവരേയും നിരീക്ഷിക്കും. അതിതീവ്ര വൈറസ് ബാധയുള്ള രാജ്യങ്ങളിൽ നിന്ന് വന്നവരുമായി സമ്പര്‍ക്കമുണ്ടായവര്‍ ജാഗ്രത പാലിക്കണം.