ഗെയ്ല് പൈപ്പ് ലൈന്‍ കമ്മീഷന് ചെയ്തു
കൊച്ചി: സംസ്ഥാനത്തിന്റെ വികസനപാതയില്‍ മുന്നേറ്റം കുറിച്ച് ഗെയില്‍ പൈപ്പ്ലൈന് കമ്മീഷന് ചെയ്തു. കൊച്ചി - മംഗലാപുരം പ്രകൃതി വാതക പൈപ്പ്ലൈന് ആണ് കമ്മീഷന് ചെയ്തത്.
ഇതോടെ, കൊച്ചിയില്‍ നിന്നുള്ള പ്രകൃതി വാതകം മംഗലാപുരത്ത് എത്തി തുടങ്ങി. കേരളത്തില്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ വീടുകള്‍ക്കും, വാഹനങ്ങള്‍ക്കും, വ്യവസായശാലകള്‍ക്കും ചിലവ് കുറഞ്ഞ ഇന്ധനം ലഭ്യമാകുന്ന സാഹചര്യവും ഒരുങ്ങുകയാണ്.
മംഗലാപുരത്ത് മാംഗ്ലൂര്‍ കെമിക്കല്‍സ് & ഫെര്‍ട്ടിലൈസേഴ്സിന് (MCF) ഇന്ന് മുതല്‍ പ്രകൃതി വാതകം നല്കി തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.