ജനുവരിയില്‍ കോവിഡ് വാക്സിന് വിതരണം രാജ്യവ്യാപകമായി തുടങ്ങുമെന്ന് ഫ്രാന്‍സ്
പാരീസ്: ജനുവരിയില്‍ കോവിഡ് വാക്സിന് വിതരണം രാജ്യവ്യാപകമായി തുടങ്ങുമെന്ന് ഫ്രാന്‍സ്. ജനുവരിയോടെ വാക്സിന് ലഭ്യമാകുമെന്ന പ്രതീക്ഷയില്‍ ഫ്രാന്‍സ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ യുഎസിലെ നാല് സംസ്ഥാനങ്ങള്‍ വാക്സിന് വിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാന്‍സും വാക്സിന് വിതരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയത്.
അതിനിടെ, വാക്സിനെടുക്കാന്‍ ഫ്രാന്‍സിലെ ലക്ഷക്കണക്കിനുപേര്‍ വിമുഖത കാട്ടുവെന്ന വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഫ്രാന്‍സിലെ 59 ശതമാനം പേര് മാത്രമാണ് വാക്സിനെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നതെന്ന് അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വേയില്‍ വ്യക്തമായിരുന്നു.