കേരളത്തിൽ ആദ്യമായി; സംസ്ഥാനത്തെ തീരദേശ ജില്ലകളെ ബന്ധിപ്പിച്ച് Paddle For Kerala കയാക്കിങ് പര്യടനം
സംസ്ഥാനത്തെ തീരദേശ ജില്ലകളെ ബന്ധിപ്പിച്ച് Paddle For Kerala എന്ന കയാക്കിങ് പര്യടനം നടത്തുകയാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഉന്നമനത്തിനും സുസ്ഥിര വികസനത്തിനും തീരദേശ വികസനം എന്നിവ ലക്ഷ്യം വെച്ച് തുറമുഖം, ഫിഷറീസ്, ആരോഗ്യം, വിനോദസഞ്ചാര വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ നേതൃത്വത്തിലാണ് പര്യടനം.
ജനകീയ പങ്കാളിത്തത്തിലൂടെ തീരദേശത്തെ മാലിന്യമുക്തമാക്കുക, തീരദേശത്തിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കുക, മതനിരപേക്ഷത കെട്ടിപ്പടുക്കുക എന്നിവയാണ് ലക്ഷ്യം. 14 ദിവസം നീണ്ടു നില്ക്കുന്ന പര്യടനം ജനുവരി 30 നു വിഴിഞ്ഞം തുറമുഖത്തുനിന്നു മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘടാനം ചെയ്യും. വിഴിഞ്ഞം തുറമുഖം മുതല്‍ കണ്ണൂര്‍ അഴീക്കല്‍ തുറമുഖം വരെയാണ് പര്യടനം.
ഇതിനൊപ്പം തന്നെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരപ്രദേശം മാലിന്യമുക്തമാക്കുകയും ചെയ്യും. കൂടാതെ എല്ലാ കയാക്കിങ് ഹാള്‍ട്ടിങ് സ്റ്റേഷനുകളിലും മെഡിക്കല്‍ ക്യാമ്പ് അടക്കമുള്ള വിവിധ പരിപാടികളും ഉണ്ടാവും.