കോഴിക്കോട് നഗരത്തില്‍ ജ്വല്ലറിയില്‍ തീപിടിത്തം
കോഴിക്കോട് > നഗരത്തില്‍ ജ്വല്ലറിയില്‍ വന്‍ തീപിടിത്തം. കോട്ടൂളിയിലെ അപ്പോളോ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. പകല്‍ 11.30 ഓടെയാണ് ജ്വല്ലറിയുടെ ഒന്നാം നിലയില്‍ നിന്ന് പുക ഉയര്‍ന്നത്. പിന്നീട് കെട്ടിടമാകെ പുകയില്‍ മുങ്ങി. ഫയര്‍ഫോഴ്സിന്റെ വിവിധ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
മൂന്നു നിലയുള്ളതാണ് ജ്വല്ലറി. ലോക് ഡൗണില്‍ താഴത്തെ നിലയേ പ്രവര്‍ത്തിക്കുന്നുള്ളു. ജ്വല്ലറിയിലുള്ളവരെയെല്ലാം രക്ഷപ്പെടുത്തി. നഷ്ടം കണക്കാക്കി വരുന്നു.