എസ്പിബിയ്ക്ക് വിട; സംസ്കാരം ഇന്ന് നടക്കും
അന്തരിച്ച പ്രശസ്ത ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരം ഇന്ന്. ഭൗതിക ശരീരം കാണാന്‍ വന്‍ തിരക്ക് ഉണ്ടായതിനെ തുടര്‍ന്ന് ചെനൈ നുങ്കംപാക്കത്തെ വീട്ടിലെ പൊതു ദര്‍ശനം പാതി വഴിയില്‍ ഉപേക്ഷിച്ച് ഭൗതിക ശരീരം റെഡ് ഹില്‍സിലെ ഫാം ഹൗസിലേക്ക് മാറ്റി. ഔദ്യോഗിക ബഹുമതികളോടെ ഇന്ന് രാവിലെ 11ന് നടക്കും.
സംസ്കാര ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ഉണ്ടാവുകയുള്ളു. എസ്പിബി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ 18 മണിക്കൂര്‍ രാജ്യം പ്രാര്‍ത്ഥനകളോടെയായിരുന്ന നിമിഷങ്ങളെ വിഫലമാക്കിയാണ് ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ എസ്പിബി യാത്രയായത്.