പ്രശസ്ത ഗായകന് എം എസ് നസീം അന്തരിച്ചു
തിരുവനന്തപുരം : പ്രശസ്ത ഗായകന് എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഗാനമേളകളിലും ടെലിവിഷന്‍ പരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്നു. 'അനന്തവൃത്താന്തം' എന്ന സിനിമയില്‍ ഗാനമാലപിച്ചിട്ടുണ്ട്.
പതിനൊന്നാം വയസ്സില്‍ കമുകറയുടെ ഒരു ഗാനം പാടിക്കൊണ്ടാണ് നസീം സംഗീതലോകത്തെത്തുന്നത്. ദൂരദര്ശന്, , ഏഷ്യാനെറ്റ്, ആകാശവാണി എന്നിവയ്ക്കായി ആയിരത്തില്‍പ്പരം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. പാട്ടുകാരന് എന്നതിനേക്കാളുപരി പലപ്പോഴും പാട്ടിന്റെ പിന്നാമ്ബുറങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മ്യൂസിക് ക്രിട്ടിക് കൂടിയായിരുന്നു അദ്ദേഹം. ഗായകന്, കോഓര്‍ഡിനേറ്റര്‍, പ്രോഗ്രാം കണ്ടക്ടര്‍ എന്നിങ്ങനെ എല്ലാ തരത്തിലും കഴിവ് തെളിയിച്ചു. മലയാളത്തിലെ ആദ്യത്തെ ഗസല്‍ ആല്‍ബം പൂര്‍ത്തിയാക്കിയത് നസീമാണ്..