ഫേസ്ബുക്ക് ; നീക്കം ചെയ്തത് 5.2 ബില്ല്യണ്‍ വ്യാജ അക്കൗണ്ടുകൾ
ന്യൂയോര്‍ക്ക് : ഫേസ്ബുക്ക് ഈ വര്‍ഷം ഇതുവരെ 5.4 ബില്ല്യണ്‍ വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തതായി റിപ്പോർട്ട്. 2018ല്‍ ഇത് 2 ബില്ല്യണ്‍ ആയിരുന്നു. ഫേസ്ബുക്ക് പുറത്തുവിട്ട ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ പറയുന്നത്. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള 11.4 ദശലക്ഷം പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്. ഒപ്പം കുട്ടികളുടെ പോണ് പ്രചരിപ്പിക്കുന്ന തരത്തിലുള്ള 11.6 ദശലക്ഷം പോസ്റ്റുകളും ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്.