Friday, March 29, 2024
 
 
⦿ സ്വർണ്ണവില സർവകാല റെക്കോർഡിൽ; ചരിത്രത്തിലാദ്യമായി അമ്പതിനായിരം കടന്നു ⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

ജനറൽ ആശുപത്രിയിൽ മികച്ച സൗകര്യങ്ങൾ 

23 March 2020 04:42 PM

തിരുവനന്തപുരം : കോവിഡ്- 19  രോഗ ലക്ഷണങ്ങളോടെ  ഐസൊലേഷനിൽ കഴിയുന്നവർക്ക്  മികച്ച സൗകര്യങ്ങൾ ഒരുക്കി  തിരുവനന്തപുരം ജനറൽ ആശുപത്രി. ഇവിടെ കഴിയുന്നവർക്ക് പഴവർഗ്ഗങ്ങൾ അടക്കമുള്ള പോഷക സമൃദ്ധമായ ഭക്ഷണമാണ് നൽകുന്നത്. മികച്ച ചികിത്സയ്ക്കൊപ്പം ആവശ്യമായ ടൂത്ത്ബ്രഷ് , സോപ്പ്, ടവൽ മുതൽ പത്രം, മാഗസിൻ എന്നിവ വരെ എത്തിച്ചു നൽകുന്നു. 

29 ഐസൊലേഷൻ വാർഡുകളാണ് ജനറൽ ആശുപത്രിയിൽ ഉള്ളത്.  അറ്റാച്ച് ചെയ്ത ശുചിമുറികൾ ഉള്ളവയാണ് എല്ലാം.  തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സ്ക്രീനിങ്ങിനു ശേഷം രോഗ ലക്ഷണങ്ങളുള്ളവരെ ഇവിടെ എത്തിക്കുകയും തുടർ പരിശോധനയ്ക്ക്‌ ശേഷം ചികിത്സ ആവശ്യമുള്ളവരെ ഐസോലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്യുന്നു. അതേസമയം വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ടവരാണെങ്കിൽ ആംബുലൻസിൽ വീടുകളിൽ എത്തിക്കുന്നു. വടക്കൻ ജില്ലകളിലടക്കം  ജനറൽ ആശുപത്രി ആംബുലൻസ് സേവനവുമായി എത്തിയിട്ടുണ്ട്.   ജനറൽ ആശുപത്രിയിലെ കോവിഡ് 19 ഒ. പി.യുമായി  ചേർന്ന് തന്നെ ഫാർമസിയും പ്രവർത്തിച്ചുവരുന്നു.


ഇപ്പോൾ 16 പേരാണ് ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. ഇവർക്കായി ഡോക്ടർമാർ, നേഴ്സ്മാർ, ഹൗസ് സർജൻസ് മുതൽ ക്ലീനിംഗ് സ്റ്റാഫ്‌ വരെ ഒറ്റ ടീമായി പ്രവർത്തിക്കുന്നു.   നിലവിലെ സാഹചര്യം നേരിടാൻ വേണ്ട പരിശീലനവും ഇവർക്ക് നൽകിയിരുന്നു. 
ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ജെ. പത്മലതയുടെ നേതൃത്വത്തിലാണ്    കോവിഡ്- 19  പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കോവിഡ്- 19  ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാതിരിക്കാൻ ജനറൽ ആശുപത്രി ഒ. പിയിലും പ്രത്യേകം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. രോഗികൾക്ക് ഒരു മീറ്റർ അകലം പാലിക്കാൻ തക്ക രീതിയിൽ ക്യൂ സിസ്റ്റം പുന:ക്രമീകരിച്ചു. വിവിധയിടങ്ങളിൽ കൈ കഴുകാനുള്ള സൗകര്യവും, ഹാൻഡ് സാനിറ്റയിസർ,    മാസ്ക് എന്നിവയും ഒ. പിയി ലെത്തുന്ന വർക്കായി സജ്ജീകരിച്ചിട്ടുണ്ട്. 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration