പതിനൊന്നുകാരന് സംവിധാനം ചെയ്ത 'ഇവ' മാര്‍ച്ച് 12ന് തീയറ്ററുകളിലെത്തും
കൊച്ചി: ആഷിക് ജിനു എന്ന പതിനൊന്നുകാരന് സംവിധാനം നിര്‍വഹിച്ച മലയാള സിനിമ 'ഇവ' മാര്‍ച്ച് 12ന് തീയറ്ററുകളിലെത്തും.ചിത്രത്തില്‍ വില്ലനായി എത്തുന്നത് ആഷിക്കിന്റെ അച്ഛന് ജിനു സേവ്യറാണ് .
റോധ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനിഷ എന്‍ നിര്‍മിക്കുന്ന ചിത്രത്തിന് ജിനു സേവ്യറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അച്ഛനും മകനും ഒരുമിച്ചൊരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
ഇടുക്കി, കുളമാവ്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു 'ഇവ' യുടെ പ്രധാന ലൊക്കേഷന്‍.
പത്താം വയസ്സില്‍ പീടിക എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം നിര്‍വഹിച്ച് രംഗത്തെത്തിയ ആഷിക് എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന് പ്രാധാന്യം നല്കി ചാരായ വേട്ടയുടെ കഥപറയുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇവ.
പ്രശസ്ത നടന് രാമു, അനിയപ്പന്, നന്ദു പൊതുവാള്, കലേഷ്, അനിത, ഫ്രെഡ്ഡി എന്നിവരെ കൂടാതെ പുതുമുഖങ്ങളായ പ്രേംനാഥ്, മനീഷ്, എഫ്.എ.സി.ടി ഹുസൈന് കോയ, വിപിന്‍ ഗുരുവായൂര്‍, ഷിബിന്‍ മാത്യു, രാകേഷ് കല്ലറ, സന്ദീപ് രാജ, മാസ്റ്റര്‍ ആദിത് ദേവ് എന്നിവരും അഭിനയിക്കുന്നു. ആനന്ദകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
Related Story
വിശപ്പിന്റെ വില നിശബ്ദമായി കാണിച്ചതുതന്ന മാസ്റ്റർ ആദിത് ദേവിന് അംഗീകാരം
ഐ.എം സക്കീര്‍ ആണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് . ജാസി ഗിഫ്റ്റ് ഗാനം പാടിയിരിക്കുന്നു. മേക്കപ്പ് പട്ടണം ഷായും പി.ആര്.ഒ ഷെജിന്‍ ആലപ്പുഴയുമാണ്.
ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനുള്ള യു.ആര്.എഫ് നാഷണല്‍ അവാര്‍ഡ് ആഷിക് നേടുകയുണ്ടായി. മറ്റ് രണ്ട് ഷോര്‍ട്ട് ഫിലിമിന് ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ചു. എട്ട് ഹൃസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അച്ഛന്റെ പഴയ ക്യാമറയില്‍ ഫോട്ടോ എടുത്തു തുടങ്ങിയ കമ്പമാണ് ആഷിക്കിനെ സംവിധാനരംഗത്തേക്ക് എത്തിച്ചത്.