ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്സ് കമ്മിറ്റി
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക് അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്സ് കമ്മിറ്റി വിലയിരുത്തല്‍. മൊഴികളും തെളിവും എത്തിക്സ് കമ്മിറ്റി പരിശോധിച്ചു. റിപ്പോര്‍ട്ട് തയാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച റിപ്പോര്‍ട്ട് തയാറാക്കും.റിപ്പോര്‍ട്ട് അടുത്തയാഴ്ച സഭയില്‍ വയ്ക്കും.
സഭയില്‍ വയ്ക്കും മുന്‍പ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ മന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വി.ഡി സതീശന്റെ പരാതി. വി.ഡി സതീശന് എത്തിക്സ് കമ്മറ്റിക്ക് മുമ്ബാകെ ഐസക്കിനെതിരേ ഇത് സംബന്ധിച്ച് തെളിവ് നല്‍കിയിരുന്നു.
അതീവരഹസ്യമായി സൂക്ഷിക്കേണ്ട സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്കി. ഇതുമായി ബന്ധപ്പെട്ട് ചാനലുകളിലടക്കം നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു. സഭാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും ചട്ടലംഘനവുമാണിതെന്നുമായിരുന്നു ആരോപണം.