തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി ആന്റ് ബ്രസ്റ്റ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: തൈറോയിഡും അനുബന്ധ അസുഖങ്ങളും സ്തനങ്ങളെ സംബന്ധിക്കുന്ന രോഗങ്ങളുടെയും ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ സ്പെഷ്യാലിറ്റി ഒപി ആരംഭിച്ചു. സർജിക്കൽ എൻഡോക്രൈനോളജി ആന്റ് ബ്രസ്റ്റ് ക്ലിനിക്ക് എന്ന പുതിയ ഒപിയുടെ ഉദ്ഘാടനം തിങ്കളാഴ്ച മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ തോമസ് മാത്യു നിർവഹിച്ചു.
ജനറൽ സർജറി വിഭാഗം മേധാവി പ്രൊഫ. അബ്ദുൾ ലത്തീഫിന്റെ നേതൃത്വത്തിലാണ് ഒ പി പ്രവർത്തിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും എൻഡോക്രൈനോളജി ആന്റ് ബ്രസ്റ്റ് ക്ലിനിക്ക് ഒപിയിൽ രോഗികൾക്ക് ചികിത്സ ലഭ്യമാകും.