ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് അറസ്റ്റിൽ
ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുപി ഭവന് മുന്നിൽ പ്രതിഷേധിച്ച ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിനെ അറസ്റ്റുചെയ്തു. പെൺകുട്ടികളെയടക്കം പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. ജെഎൻയു വിദ്യാർഥി നേതാവ് സുഭാഷ്ചന്ദ്രയും കസ്റ്റഡിയിലായി. മന്ദിർ മാർഗിലേക്ക് വിദ്യാർഥികളുമായി വന്ന ബസുകൾ കസ്റ്റഡിയിലെടുത്തു. സിആർപിഎഫും ഡൽഹി പൊലീസും ഉൾപ്പെടെ വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കി. വാഹനങ്ങളിൽ നിന്നടക്കം വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. കൗടില്യമാർഗിൽ പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായി.