പാനിഗാലേ വി2 ബുക്കിംഗ് തുടങ്ങി ഡ്യുക്കാറ്റി
ഇറ്റാലിയന്‍ പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ഡുക്കാറ്റിയുടെ സ്പോര്‍ട്സ് ബൈക്ക് ശ്രേണിയായ പാനിഗാലേയിലേക്ക് എത്തുന്ന പുത്തന്‍ മോഡല്‍ പാനിഗാലേ വി2ന്റെ ബുക്കിംഗ് കമ്പനി തുടങ്ങി. ഒരു ലക്ഷം രൂപയാണ് ഡ്യുക്കാറ്റി പാനിഗാലേ വി2-ന്റെ ബുക്കിംഗ് തുക. ഈ മാസം അവസാനത്തോടെ ഡുക്കാറ്റി പാനിഗാലേ വി2-ന്റെ ഇന്ത്യ ലോഞ്ച് നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം വംബറില്‍ EICMA മോട്ടോര്‍ ഷോയില്‍ ആണ് ഡുകാറ്റി പാനിഗാലെ വി2 ആഗോളതലത്തില്‍ അനാവരണം ചെയ്തത്. പാനിഗാലെ വി4 മോട്ടോര്‍സൈക്കിളുമായി ഏറെക്കുറേ സമാനമാണ് പുതിയ മോഡല്‍. അതേ സ്പ്ളിറ്റ് ഹെഡ്ലാംപ് ഡിസൈന്‍ ലഭിച്ചു. കണ്‍പുരികത്തിന് സമാനമാണ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍. ഫെയറിംഗില്‍ കാണുന്ന ഷാര്‍പ്പ് ലൈനുകള്‍, ചെത്തിയെടുത്തതുപോലുള്ള ഇന്ധന ടാങ്ക്, ഉയര്‍ന്നു നില്ക്കുന്ന വാല്‍ഭാഗം എന്നിവയെല്ലാം വി4 മോട്ടോര്‍സൈക്കിളില്‍നിന്ന് കടമെടുത്തതാണ്.