Wednesday, April 17, 2024
 
 
⦿ കെ കെ ശൈലജ ടീച്ചർക്കെതിരായ വ്യാജ പ്രചാരണം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ് ⦿ ഞങ്ങളും ഉണ്ട് വോട്ട് ചെയ്യാൻ ഭിന്നശേഷിക്കാർക്കായി വോട്ടർ ബോധവത്കരണ പരിപാടി ⦿ 19ന് തൃശൂരിൽ പ്രാദേശിക അവധി ⦿ ഒഡിഷയിൽ ബസ്‌ ഫ്‌ളൈഓവറിൽ നിന്ന്‌ മറിഞ്ഞ്‌ 5 മരണം; 47 പേർക്ക്‌ പരിക്ക് ⦿ ഛത്തീസ്ഗഡിലെ നക്‌സല്‍ ഓപ്പറേഷന്‍; 29 പേരെ സുരക്ഷാസേന വധിച്ചു, കൊല്ലപ്പെട്ടവരില്‍ ശങ്കര്‍ റാവുവും ⦿ ജോലിക്കിടെ മദ്യപിക്കലും മദ്യം സൂക്ഷിക്കലും; 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി ⦿ ദിലീപിന് തിരിച്ചടി; മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി ⦿ ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി ⦿ വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക് ⦿ അബ്ദു റഹീമിൻ്റെ മോചനത്തിനായുള്ള ഹർജി; സൗദി കോടതി ഫയലിൽ സ്വീകരിച്ചു ⦿ പാർട്ടി പതാകയില്ലാതെ ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപൂർവ്വം ⦿ ‘മാസപ്പടിയിൽ മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു, അഴിമതിക്കാരെ തുറുങ്കിലടയ്ക്കും’: നരേന്ദ്രമോദി ⦿ ഭരണഘടനാ സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല; രാഹുല്‍ഗാന്ധി ⦿ ഗുരുവായൂർ - മധുര എക്സ്പ്രസിൽ യാത്രികനെ പാമ്പ് കടിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കും ⦿ ഹോം വോട്ടിങ്; ഒന്നാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 21 വരെ ⦿ ഇറാൻ-ഇസ്രയേൽ യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം ⦿ കളരിപ്പയറ്റ് പരിശീലനം ⦿ ഇതാണ് യഥാർത്ഥ കേരള സ്‌റ്റോറി; റഹീമിനെ ചേർത്ത് പിടിച്ചതിനെ പ്രശംസിച്ച് മുഖ്യമന്ത്രി ⦿ ടെക്നിഷ്യൻ പരിശീലനം: ഏപ്രിൽ 25 വരെ അപേക്ഷിക്കാം ⦿ ‘ജെസ്‌ന ജീവിച്ചിരിപ്പില്ല’ വെളിപ്പെടുത്തലുമായി പിതാവ് ⦿ വീഡിയോ എഡിറ്റിങ് കോഴ്സ് ⦿ അനില്‍ പ്രതിരോധരേഖകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വിറ്റു; അനിൽ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാര്‍ ⦿ ഇന്റർവ്യൂ മാറ്റി ⦿ പൊതുതെളിവെടുപ്പ് ഏപ്രിൽ 16ന് ⦿ അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു ⦿ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം ⦿ റംസാൻ - വിഷു ചന്തകൾ ഇന്ന് മുതൽ; 10 കിലോ അരി ഉൾപ്പെടെ 13 ഇനങ്ങൾ ⦿ സ്‌കൂൾ പ്രവേശനം ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി ⦿ പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടിന് അപേക്ഷിക്കാം ⦿ സെറ്റ് അപേക്ഷ 25 വരെ നൽകാം ⦿ ലഹരിക്കടത്ത് തടയാന്‍ കടല്‍, അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന ⦿ പരീക്ഷാ വിജ്ഞാപനം ⦿ പരീക്ഷാ ഫലം

'അസംബന്ധം വിളിച്ച് പറയരുത്'; സ്വപ്നയെ ഐടി വകുപ്പിൽ നിയമിച്ചത് തന്‍റെ അറിവോടെയല്ല; കെ സുരേന്ദ്രന് മറുപടിയുമായി മുഖ്യമന്ത്രി

06 July 2020 09:22 PM

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് ഐടി വകുപ്പിൽ ജോലിക്ക് കേറിയത് എങ്ങനെയെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി. ഐടി വകുപ്പിൽ സ്വപ്നയെ നിയമിച്ചത് തൻ്റെ അറിവോടെയല്ല ഇക്കാര്യത്തിൽ എന്താണ് ഉണ്ടായത് എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതാണെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കുറ്റവാളികൾക്ക് ഒളിക്കാനുള്ള ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസെന്ന് കഴിഞ്ഞ നാല് വർഷത്തെ പ്രവർത്തനം കൊണ്ടു വ്യക്തമായതാണ്. അതു കേരളത്തിലെ ജനങ്ങൾക്കും അറിയാമെന്നും ഇത്തരം ആരോപണങ്ങളിലൂടെ ആ പ്രതിച്ഛായ തകർക്കാൻ ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ ശ്രമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത് :

നമ്മുടെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഏറ്റവും വലിയ സ്വർണക്കടത്താണ് ഇപ്പോൾ പിടികൂടിയത് എന്ന് നമ്മുക്കെല്ലാം അറിയാം. ഇതിനായി നേതൃത്വം വഹിച്ച എല്ലാ ഉദ്യോ​ഗസ്ഥരേയും അഭിനന്ദിക്കുന്നു. ഈ കുറ്റകൃത്യത്തിന് പിന്നിലുള്ള പ്രധാന ആസൂത്രകരെ കുറിച്ച് അന്വേഷണസംഘത്തിന് കൃത്യമായ വിവരം ലഭിച്ചു എന്നാണ് പുറത്തുവരുന്ന സൂചന. പ്രതികളെയെല്ലാം പിടികൂടാനും അവരെയെല്ലാം നിയമത്തിന് മുന്നിലെത്തിക്കാനും അന്വേഷണ സംഘത്തിനാവും എന്നു തന്നെയാണ് വിശ്വസിക്കുന്നത്.

ഏതെങ്കിലുമൊരു കാര്യമുണ്ടായാൽ അതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനേയും മുഖ്യമന്ത്രിയേയും കുടുക്കാൻ വല്ല വഴിയുമുണ്ടോ എന്ന് ആലോചിച്ചാണ് ചിലരിവിടെ നടക്കുന്നത്. അതിൻ്റെ ഭാ​ഗമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആരോപണം വന്നത്. അദ്ദേഹം മനസിലാക്കേണ്ടത് ഈ കേസ് ഫലപ്രദമായി അന്വേഷിക്കുന്നത് കസ്റ്റംസാണ്. അവരത് കൃത്യമായി അന്വേഷിക്കും എന്നാണ് ഞാനും കരുതുന്നത്. ഇവിടെ അതുമായി ബന്ധപ്പെട്ട് ആരെങ്കിലും രക്ഷപ്പെടുന്ന നില സ്വാഭാവികമായി ഉണ്ടാവില്ലെന്നാണ് കരുതന്നത്.

അത്തരം ആളുകളെ നിയമത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് പ്രധാനം. ഇത്തരം തെറ്റുകൾ ചെയ്യുന്നവർക്ക് മറ്റു ചില ആരോപണങ്ങൾ ഉന്നയിച്ച് പരിരക്ഷ നൽകാൻ ബിജെപി സംസ്ഥാന അധ്യക്ഷനെ പോലുള്ളവർ ശ്രമിക്കരുത്. അക്കാര്യത്തിൽ സംസ്ഥാന സർക്കാരിൽ നിന്നും എന്തെങ്കിലും സഹായം വേണമെങ്കിൽ അതെല്ലാം സംസ്ഥാനം ചെയ്തു നൽകും. ഈ കേസിൽ ഇടപെടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കോൾ പോയെന്നാണ് അടുത്ത ആരോപണം.

അതാണ് ഞാൻ പറഞ്ഞത് എന്തു അസംബന്ധം വിളിച്ചു പറയാനും കരുത്തുള്ള നാക്കുണ്ടെന്ന് കരുതി എന്തും പറയരുത്. അതു പൊതുസമൂഹത്തിന് ചേർന്നത്തല്ല. ഈ സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് എന്താണെന്ന് ഇവിടുത്തെ ജനങ്ങൾക്ക് ധാരണയുണ്ട്. തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് കഴിഞ്ഞ നാല് വർഷം കൊണ്ട് വ്യക്തമായതാണ്. അതിനെ നശിപ്പിക്കാൻ സുരേന്ദ്രൻ നാവ് കൊണ്ട് ശ്രമിക്കേണ്ടതില്ല.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration