ഡല്‍ഹി മന്ത്രി രാജേന്ദ്ര പാല് ഗൗതം മന്ത്രി കെ.കെ. ശൈലജ ടീച്ചറെ സന്ദര്‍ശിച്ചു
തിരുവനന്തപുരം: ഡല്‍ഹി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാജേന്ദ്ര പാല് ഗൗതം സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരളത്തില്‍ സാമൂഹ്യനീതി വകുപ്പ് വിജയകരമായി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെ കുറിച്ച് കൂടുതല്‍ അറിയാനായാണ് രാജേന്ദ്ര പാല് ഗൗതം എത്തിയത്. ഡല്‍ഹി ജാല് ബോര്‍ഡ് വൈസ് ചെയര്മാന് ദിനേഷ് മൊഹാനിയയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ വി.ആര്. പ്രേംകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.