തിരുവനന്തപുരം പൊഴിയൂരില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി
തിരുവനന്തപുരം പൊഴിയൂരില്‍ കൊവിഡ് നിയന്ത്രണം ലംഘിച്ച് ഡിജെ പാര്‍ട്ടി. ആയിരത്തിലധികം പേരാണ് 13 മണിക്കൂര്‍ നീണ്ട പരിപാടിയില്‍ പങ്കെടുത്തത്. സംഭവത്തില്‍ പൊഴിയൂര്‍ പൊലീസ് കേസെടുത്തു.
ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊഴിയൂര്‍ പൊലീസ് കേസെടുത്തത്. ഫ്രീക്ക്സ് എന്ന ഒരു ക്ലബ്ബാണ് ഡിജെ പാര്‍ട്ടി നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.