Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി

ശിവശങ്കറിനോട് നാളെ ഹാജരാകേണ്ടെന്ന് കസ്റ്റംസ്

12 October 2020 09:03 PM

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കറിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന് കസ്റ്റംസ്. നാളെ പാസ്‌പോര്‍ട്ടും, മറ്റു വിദേശയാത്ര രേഖകളും ഹാജരാക്കണമെന്ന് ശിവശങ്കറിനോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഖകള്‍ നാളെ മറ്റാരെങ്കിലും ഹാജരാക്കിയാല്‍ മതി. അടുത്ത ദിവസം പ്രത്യേക നോട്ടീസ് നല്‍കി ശിവശങ്കറിനെ കസ്റ്റംസ് വിളിപ്പിക്കും. നിയമപോദേശത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ തീരുമാനം. കേസിന്റെ അന്വേഷണം ഉന്നതരിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് കൂടുതല്‍ തെളിവുകള്‍ ലഭ്യമായ ശേഷം വീണ്ടും വിളിച്ചു വരുത്തിയാല്‍ മതിയാകുമെന്ന് കസ്റ്റംസ് തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

വെള്ളിയാഴ്ചയും ശിവശങ്കറിനെ കസ്റ്റംസ് പതിനൊന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. യുഎഇയില്‍നിന്ന് എത്തിച്ച ഈന്തപ്പഴ വിതരണം സംബന്ധിച്ച വിവരങ്ങളാണ് വെള്ളിയാഴ്ച കസ്റ്റംസ് ചോദിച്ചറിഞ്ഞത്. ഈന്തപ്പഴം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് തയാറാക്കിയ പദ്ധതിയില്‍ ചട്ടലംഘനം നടന്നോ എന്നാണ് അന്വേഷണം.

യുഎഇ കോണ്‍സുലേറ്റ് വഴി 17,000 കിലോ ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് എം.ശിവശങ്കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. സ്വര്‍ണ്ണക്കളളക്കടത്തുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളുടെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് എം ശിവശങ്കറെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration