യുകെയില്‍ ആദ്യ വാക്സിനെടുത്തത് 90കാരി
ലണ്ടന്‍: ഒരു വര്‍ഷമായി ലോകത്തെ വിറപ്പിക്കുന്ന കോവിഡില്‍ നിന്നു മോചനം ഇനി സ്വപനം കാണാം. കോവിഡിനെ തളയ്ക്കാനുള്ള വാക്സിന് യാഥാര്‍ത്ഥ്യമാകുന്നു. യുകെയില്‍ 90കാരി കോവിഡ് ആദ്യ കോവിഡ് വാക്സിന് സ്വീകരിച്ചത് ചരിത്രമാകുന്നു.
മാര്‍ഗ്രറ്റ് കീനാന് എന്ന വയോധിക്കാണ് ആദ്യ ഫൈസര്‍ വാക്സിന് എടുത്തത്. ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനമെന്നാണ് വാക്സിന് സ്വീകരിച്ചതിനെപ്പറ്റി താണ്ണൂറ്റിയൊന്നിലേക്കു കടക്കുന്ന മാര്‍ഗ്രറ്റിന്റെ പ്രതികരണം.
തുടര്‍ന്നുള്ള ആഴ്ചകളില്‍ 800,000 ഡോസ് ഫൈസര്‍ വാക്സിനാണ് ആദ്യ ഘട്ടത്തില്‍ യുകെയില്‍ നല്‍കുന്നത്. ഈ മാസം അവസാനത്തോടെ നാലു ദശലക്ഷം വാക്സിന് നല്കാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡ് ബാധ ഏല്ക്കാന് ഏറ്റവും സാധ്യതയുള്ള വിഭാഗത്തിനാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്. 80 വയസിനു മുകളില്‍ പ്രായമുള്ളവരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്സിന് ലഭ്യമാക്കുക.
പൂര്‍ണ്ണ രോഗപ്രതിരോധശേഷി ലഭിക്കുന്നതിനായി രണ്ട് ഡോസ് ഫൈസര്‍ വാക്സിന് സ്വീകരിക്കണം. ആദ്യ വാക്സിനെടുത്ത ശേഷം പന്ത്രണ്ടു ദിവസത്തിനുശേഷമാണ് രോഗപ്രതിരോധം ലഭിക്കുക. 21 ദിവസം കഴിയുമ്ബോള്‍ രണ്ടാമത്തെ വാക്സിന് നല്‍കണം. 28 ദിവസം പിന്നിടുമ്ബോള്‍ പൂര്‍ണ്ണ രോഗപ്രതിരോധ ശേഷി ലഭിക്കും.