Friday, March 29, 2024
 
 
⦿ സ്വർണ്ണവില സർവകാല റെക്കോർഡിൽ; ചരിത്രത്തിലാദ്യമായി അമ്പതിനായിരം കടന്നു ⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
News

ആറ്റിങ്ങലില്‍ കൊവിഡ് വ്യാപനം രൂക്ഷം; മരണം 27

09 May 2021 09:32 PM

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭ പ്രദേശത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 27 പേരാണ് രോഗം ബാധിച്ച്‌ ആറ്റിങ്ങല്‍ നഗരസഭ പരിധിയില്‍ മരിച്ചത്. ഇന്നലെ കൊട്ടിയോട് ഷൈമ നിവാസില്‍ രാമചന്ദ്രന്‍ (49) രോഗം ബാധിച്ച്‌ മരിച്ചതോടെയാണ് എണ്ണം 27 ആയത്. ദിവസവും മരണം സംഭവിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. രാമചന്ദ്രന് രോഗലക്ഷണമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 24 ന് വലിയകുന്ന് ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഠിനമായ അസ്വാസ്ഥ്യമുണ്ടായതിനാല്‍ 25 ന് രാവിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ വച്ചായിരുന്നു അന്ത്യം. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. രാജു നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. എസ്. കുമാരി എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ഡി.വൈ.എഫ്.ഐ വോളന്റിയര്‍മാര്‍ ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി നഗരസഭ ശാന്തി തീരം പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു. ആറ്റിങ്ങല്‍ ഗേള്‍സ് എച്ച്‌.എസ്. എസിനു സമീപം സാന്ദ്ര ബേക്കറി നടത്തി വരികയായിരുന്നു ഇദ്ദേഹം.

രോഗവും മരണസംഖ്യയും ഉയരുന്ന സാഹചര്യത്തില്‍ ജനം അതീവ ജാഗ്രത പാലിക്കണമെന്ന് ചെയര്‍പേഴ്സണ്‍ അഡ്വ. എസ്. കുമാരി പറഞ്ഞു. ആറ്റിങ്ങല്‍ പട്ടണം ലോക്ക് ഡൗണിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച നിശ്ചലമായി. കടകമ്ബോളങ്ങള്‍ മിക്കതും അടഞ്ഞു കിടന്നു. അത്യാവശ്യ വാഹനങ്ങള്‍ മാത്രമാണ് ഓടിയത്. അവയ്ക്കും കര്‍ശനമായ പൊലീസ് ചെക്കിംഗുണ്ടായത്.

ഗ്രാമീണ മേഖലയില്‍ പലവ്യഞ്ജന കടകളും പച്ചക്കറിക്കടകളും ചില മുറുക്കാന്‍ കടകളും മാത്രമാണ് തുറന്നത്. ആളുകള്‍ എത്താത്തതിനാല്‍ അവയും ഉച്ചയോടെ അടച്ചു. ലോക്ക് ഡ‌ൗണ്‍ പ്രഖ്യാപിച്ച അന്നുതന്നെ ആളുകള്‍ ആവശ്യ സാധനങ്ങള്‍ വാങ്ങിയിരുന്നു. അതിനാലാണ് കടകളില്‍ തിരക്ക് കുറഞ്ഞത്. ഹോട്ടലുകള്‍ തുറന്നില്ല. അതുകൊണ്ടുതന്നെ ഭക്ഷണ സാമഗ്രികളുടെ വീടുതോറുമുള്ള സപ്ലേയും മുടങ്ങി. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശന മാക്കുമെന്ന് പൊലീസ് പറഞ്ഞു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 392 പേർ കൊവിഡ് രോഗികൾ. ഇന്ന് 4 പേർ രോഗമുക്തി നേടി. നിലവിൽ 1 കണ്ടെയ്മെന്റ് സോണാണുള്ളത്.

വാർഡ് 1 ൽ 7 പേർ
വാർഡ് 2 ൽ 8 പേർ
വാർഡ് 3 ൽ 19 പേർ
വാർഡ് 4 ൽ 4 പേർ
വാർഡ് 5 ൽ 19 പേർ
വാർഡ് 6 ൽ 12 പേർ
വാർഡ്‌ 7 ൽ 9 പേർ
വാർഡ് 8 ൽ 2 പേർ
വാർഡ് 9 ൽ 16 പേർ
വാർഡ് 10 ൽ 17 പേർ
വാർഡ് 11 ൽ 23 പേർ
വാർഡ് 12 ൽ 9 പേർ
വാർഡ് 13 ൽ 12 പേർ
വാർഡ് 14 ൽ 13 പേർ
വാർഡ് 15 ൽ 13 പേർ
വാർഡ് 16 ൽ 13 പേർ
വാർഡ് 17 ൽ 17 പേർ
വാർഡ് 18 ൽ 17 പേർ
വാർഡ് 19 ൽ 16 പേർ
വാർഡ് 20 ൽ 11 പേർ
വാർഡ് 21 ൽ 8 പേർ
വാർഡ് 22 ൽ 8 പേർ
വാർഡ് 23 ൽ 9 പേർ
വാർഡ് 24 ൽ 14 പേർ
വാർഡ് 25 ൽ 17 പേർ
വാർഡ് 26 ൽ 7 പേർ
വാർഡ് 27 ൽ 27 പേർ
വാർഡ് 28 ൽ 5 പേർ
വാർഡ് 29 ൽ 18 പേർ
വാർഡ് 30 ൽ 11 പേർ
വാർഡ് 31 ൽ 11 പേർ

ഇതിൽ സി.എഫ്.എൽ.റ്റി.സി യിൽ 17 പേരും, ആശുപത്രിയിൽ 10 പേരും, 365 പേർ ഹോം ഐസൊലേഷനിലും കഴിയുന്നു. നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രത്തിൽ 98 പേർ കഴിയുന്നതായും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration