സെപ്തംബറോടെ കൊവിഡ് അതിശക്തമായേക്കും; നേരിടാന്‍ സര്‍ക്കാര്‍ സജ്ജം: മന്ത്രി
തിരുവനന്തപുരം | സെപ്തംബറോടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിശക്തമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ദിനംപ്രതി പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായേക്കാം. കേസുകള്‍ കൂടിയാല്‍ നേരിടാനും പ്രതിരോധിക്കാനും സര്‍ക്കാര്‍ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍, കൊവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ അതിന് ആനുപാതികമായി മരണനിരക്കും ഉയരും എന്നത് ഭയാശങ്കയുണര്ത്തുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.