രാജ്യത്തിന് ആശങ്കയായി കോവിഡിന്റെ രണ്ടാം തരംഗം; 24 മണിക്കൂറിനിടെ അരലക്ഷം കടന്ന് പുതിയ രോഗികള്‍
ഡല്‍ഹി: രാജ്യത്തെ വീണ്ടും ആശങ്കയിലാഴ്ത്തി കോവിഡിന്റെ രണ്ടാം തരംഗം. അഞ്ച് മാസത്തിനിടയില്‍ ഇതാദ്യമായി പ്രതിദിന കോവിഡ് കണക്ക് അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 26,490 പേര് രോഗമുക്തരായപ്പോള്‍ 251 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 47,262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,17,87,534 ആയി. 1,12,31,650 പേര് ഇതുവരെ രോഗമുക്തി നേടി. 1,60,692 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്താകമാനം ഇതുവരെ മരണമടഞ്ഞത്. വിവിധ സംസ്ഥാനങ്ങളിലായി 3,95,192 പേരാണ് ചികില്‍സയില്‍ തുടരുന്നത്.