രാജ്യത്ത് ഒറ്റദിവസം 64,399 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറില്‍ 861 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,399 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് 60,000 ത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 21,53,011 ആയി.
24 മണിക്കൂറിനുള്ളില്‍ 861 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43,379 ആയി വര്‍ധിച്ചു.
കോവിഡ് ബാധിച്ച് 6,28,747 പേര് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലാണ്. 14,80,885 പേര് കോവിഡ് മുക്തരായി.