കൊവിഡ് വ്യാപനം ;നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു
പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങുന്നതിനോടനുബന്ധിച്ച് റിസര്‍വേഷന്‍ പുനഃരാരംഭിക്കുകയാണ്. ഡിവിഷന് പരിധിയില്‍ പാലക്കാട് ടൗണ്‍, അങ്ങാടിപ്പുറം, ഷൊര്‍ണൂര്‍, ഫറോക്ക്, പയ്യന്നൂര്‍, മാഹി, കങ്കനാടി തുടങ്ങിയ ഇടങ്ങളിലേക്കാണ് റിസര്‍വേഷന്‍ പുനഃരാംഭിച്ചത്.
രാവിലെ എട്ടുമുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ഇവയുടെ പ്രവര്‍ത്തനം ഉണ്ടായിരിക്കുക. നിലവില്‍ പാലക്കാട് ഡിവിഷന് കീഴില്‍ 21 ജോഡി പ്രത്യേക ട്രെയിനുകളാണ് ഓടുക.
ജാംനഗര്‍- തിരുനെല്‍വേലി ട്രെയിനും വെള്ളിയാഴ്ച മുതല്‍ ഓടി തുടങ്ങും. 11 ട്രെയിനുകള്‍ ദിവസേന ഓടുമ്ബോള്‍ ബാക്കി ആഴ്ചയില്‍ ഓരോ സര്‍വീസ് വീതവും നടത്തുന്നതായിരിക്കും.
അടുത്തുതന്നെ തിരുചെന്തൂര്‍, അമൃത, രാജ്യറാണി എക്സ്പ്രസുകള്‍ സര്‍വീസ് തുടങ്ങും.ഇതുകൂടാതെ തമിഴ്നാട്ടിലേക്കും കേരളത്തിലേക്കുമായി മൂന്ന് പ്രത്യേക ട്രെയിന്‍ ഓടിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. നിലവില്‍ പ്ലാറ്റ് ഫോം ടിക്കറ്റുകളോ സാധാരണ ടിക്കറ്റുകളോ ലഭിക്കുകയില്ല. റിസര്‍വേഷന്‍ ടിക്കറ്റുകള്‍ മാത്രമേ കൊടുക്കുന്നുള്ളു.