കൊവിഡ് വാക്സിന്: ഒരു തുള്ളി പോലും പാഴാക്കാതിരുന്ന കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
കൊവിഡ് വാക്സിന് ഒരു തുള്ളി പോലും പാഴാക്കാതിരുന്ന കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യം പരാമര്‍ശിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.
വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ച ആരോഗ്യപ്രവര്‍ത്തകരെയും നഴ്സുമാരെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു.