കോവാക്സിന് സ്വീകരിക്കുന്നവര്‍ സമ്മതപത്രം നല്‍കണം
ന്യൂഡല്‍ഹി: ക്ലിനിക്കല്‍ ട്രയല്‍ മോഡില്‍ ഉപയോഗിക്കുന്നതിനാല്‍ ഭാരത് ബയോടെക്കിന്റെ കോവാക്സിന് സ്വീകരിക്കുന്നവര്‍ സമ്മതപത്രം നല്‍കണം.
വാക്സിന് സ്വീകരിക്കുന്നത് കൊണ്ട് പ്രതികൂലമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹത ഉണ്ടായിരിക്കുമെന്ന് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുതാല്പര്യം മുന്‍നിര്‍ത്തി വലിയ മുന്‍കരുതലുകളോടെ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനാണ് കോവാക്സിന് അനുമതി നല്‍കിയിരിക്കുന്നത്.
വാക്സിന്റെ കാര്യക്ഷമത ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും മൂന്നാം ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സമ്മതപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
വാക്സിന് സ്വീകരിച്ചതിന് ശേഷം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നവര്‍ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ നേടണം. ഇന്ന് മുതല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെകിന്റെ കോവാക്സിന് എന്നിവ വിതരണം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.
ഇവ രണ്ടും സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐഎംഎയും വാക്സിനുകള്‍ സുരക്ഷിതമാണെന്ന്് അറിയിച്ചിട്ടുണ്ട്.