Friday, April 19, 2024
 
 
⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളും ചിഹ്നങ്ങളും വ്യാഴാഴ്ച (ഏപ്രിൽ 18) വോട്ടിംഗ് യന്ത്രത്തിലേക്ക് ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി ⦿ വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ ⦿ ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു ⦿ അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു ⦿ ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച
News

ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

27 June 2020 05:52 PM


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 11 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 62, യു.എ.ഇ.- 26, സൗദി അറേബ്യ- 8, ഒമാന്‍- 8, ഖത്തര്‍- 6, ബഹറിന്‍- 5, കസാക്കിസ്ഥാന്‍- 2, ഈജിപ്റ്റ്- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. തമിഴ്‌നാട്- 19, ഡല്‍ഹി- 13, മഹാരാഷ്ട്ര- 11, കര്‍ണാടക- 10, പശ്ചിമബംഗാള്‍- 3, മധ്യപ്രദേശ്- 3, തെലുങ്കാന- 1, ആന്ധ്രാപ്രദേശ്- 1, ജമ്മുകാശ്മീര്‍- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 102 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 22 പേരുടെയും (പാലക്കാട്-2, ഇടുക്കി-1), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 17 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 15 പേരുടെയും (പാലക്കാട്-1, തൃശൂര്‍-1), കൊല്ലം ജില്ലയില്‍ നിന്നുള്ള 14 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, ആലപ്പുഴ, കാസര്‍ഗോഡ് ജികളില്‍ നിന്നുള്ള 5 പേരുടെ വീതവും, തിരുവനന്തപുരം (ആലപ്പുഴ-1), ഇടുക്കി ജികളില്‍ നിന്നുള്ള 4 പേരുടെ വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 2 പേരുടെയും, എറണാകുളം (കൊല്ലം) ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1939 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2108 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,67,978 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,65,515 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2463 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 281 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6166 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,15,243 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4032 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 44,129 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 42,411 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. പാലക്കാട് ജില്ലയിലെ പറളിയാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും) പുതിയ ഹോട്ട് സ്‌പോട്ട്.

അതേസമയം 4 പ്രദേശങ്ങളെ കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), മലപ്പുറം ജില്ലയിലെ തെന്നല (1, 2, 3, 4, 5, 6, 10, 12, 13, 14, 15, 16, 17), തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (2, 3, 4, 5, 6), ചാവക്കാട് മുന്‍സിപ്പാലിറ്റി (3, 4, 8, 19, 20, 29, 30) എന്നിവയേയാണ് ഒഴിവാക്കിയത്. നിലവില്‍ ആകെ 111 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration