കോടതിയലക്ഷ്യം;പരാമര്‍ശം പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണ് രണ്ട് ദിവസത്തെ സമയം നല്കി സുപ്രീം കോടതി
ന്യൂഡല്‍ഹി : കോടതിയലക്ഷ്യ കേസില്‍ പരാമര്‍ശം പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി രണ്ട് ദിവസത്തെ സമയം നല്കി .വരുന്ന തിങ്കളാഴ്ച സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കും. പരാമര്‍ശം പുനഃപരിശോധിക്കാനാണ് പ്രശാന്ത് ഭൂഷണ് കോടതി സമയം നല്‍കിയത് . അതേസമയം ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജുഡീഷറിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതെന്ന് പ്രശാന്ത് ഭൂഷണ് വ്യക്തമാക്കി .
കോടതിയുടെ മഹിമ ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാക്കുന്നതില്‍ വേദനയുണ്ടെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു . അത് തന്റെ കടമയായി കരുതുന്നു . ശിക്ഷിക്കപ്പെടും എന്നതില്‍ അല്ല വേദന . അതിയായി തെറ്റിദ്ധരിക്കപ്പെട്ടതിലാണ് . ഒരു തെളിവും മുന്നോട്ടുവയ്ക്കാതെ താന്‍ ജുഡീഷറിയെ നിന്ദയോടെ ആക്രമിച്ചു എന്ന് കോടതി കണ്ടെത്തിയതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.