എസ്.പി ബാലസുബ്രമണ്യത്തിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ്
ചെന്നൈ : പ്രശസ്ത ഗായകന് എസ്.പി ബാലസുബ്രമണ്യത്തിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ്. എസ്പിബിയുടെ മകന് എസ്.പി ചരണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. എസ്പിബിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചരണ്‍ അറിയിച്ചു.
പിതാവിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കുന്നു. അദ്ദേഹത്തെ പിന്തുണച്ചവര്ക്കും, അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്. അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുമെന്നും ചരണ്‍ പറഞ്ഞു.
നിലവില്‍ ചെന്നൈയിലെ എംജിഎം ആശുപത്രിയിലാണ് എസ്പിബിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇപ്പോഴും ഐസിയുവിലാണ് അദ്ദേഹം ചികിത്സയില്‍ തുടരുന്നത്. ആഗസ്റ്റ് അഞ്ചിനാണ് എസ്പിബിയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. ചികിത്സയില്‍ ഇരിക്കെ ആഗസ്റ്റ് 13 ന് രാത്രിയോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.