കൊറോണ തൃശൂരിൽ; ആരോഗ്യനില തൃപ്തികരം
തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാന്‍ സർവകലാശാലയിൽ നിന്നെത്തിയ വിദ്യാര്‍ഥിനിക്കാണ് രോഗം. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. വിദ്യാർത്ഥിനി തൃശൂർ ജനൽ ആശുപതിയിലെ ഐസൊലേഷൻ വാർഡിലാണ് ഉള്ളത്. വിദ്യാർത്ഥിനിയെ നേരത്തെ തന്നെ ഐസൊലേറ്റ് ചെയ്തിരുന്നതായും മന്ത്രി അറിയിച്ചു.
'' കൊറോണ വൈറസ് '' രോഗ ലക്ഷണങ്ങള്‍
പനി, ജലദോഷം,ചുമ,തൊണ്ടവേദന,ശ്വാസ തടസ്സം,ശ്വാസംമുട്ട്
പനി, ജലദോഷം,ചുമ,തൊണ്ടവേദന,ശ്വാസ
ആകെ ഇരുപത് പേരുടെ സാമ്പിളാണ് പരിശോധനക്ക് അയച്ചത്. അതിൽ പത്തും നെഗറ്റിവ് ആണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആറെണ്ണം ലാബ് അധികൃതർ ഹോൾഡ് ചെയ്തിരിക്കുകയാണ്. കൊറോണ സംശയിച്ച് ഐസലേറ്റ് ചെയ്ത നാലുപേരിൽ ഒരാൾക്കാണ് രോഗ ബാധ.തിരുവനന്തപുരത്ത് കൺട്രോൾ റൂം തുറന്നു.