കണ്ടെയിന്മെന്റ് സോണ്‍; വെഞ്ഞാറമൂട് കെ.എസ്.ആര്.ടി.സി ഡിപ്പോ അടച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് കെ.എസ്.ആര്.ടി.സി ഡിപ്പോ അടച്ചു. ഡിപ്പോ ഇരിക്കുന്ന നെല്ലനാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ആറോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഡിപ്പോ അടയ്ക്കാന്‍ തീരുമാനിച്ചത്.
തഹസില്ദാരുടെനിര്ദേശപ്രകാരമാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഡിപ്പോയില്‍ നിന്നുള്ള ബസ് സര്‍വ്വീസ് ഉണ്ടാകില്ലെന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ അറിയിച്ചു. ജില്ലയിലെ നല്ലൊരു ഭാഗം യാത്രക്കാരും ആശ്രയിക്കുന്ന ഡിപ്പോകളില്‍ ഒന്നാണ് വെഞ്ഞാറമൂട്. ഡിപ്പോയിലെ കെ.എസ്.ആര്.ടി.സി ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.