ചെത്തുകാരന്റെ മകന് ആയതില്‍ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: താന്‍ ചെത്തുകാരന്റെ മകന് ആയതില്‍ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെ. സുധാകരന്റെ പരാമര്‍ശം ആക്ഷേപമായി കണക്കാക്കുന്നില്ല. ചെത്തുകാരന്റെ മകന് എന്നതില്‍ ജാള്യതയുടെ പ്രശ്നമില്ല. തൊഴില്‍ എടുത്ത് ജീവിച്ച പിതാവിന്റ മകനാണ് താനെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചെത്തുകാരന്റെ മകനാണ് താനെന്നത് നേരത്തെ തന്നെ പറഞ്ഞതാണ്. തന്റെ മൂത്തചേട്ടനും ചെത്തുകാരനായിരുന്നു. ആരോഗ്യം ക്ഷയിക്കും വരെ അദ്ദേഹം ഈ തൊഴിലാണ് ചെയ്തത്. രണ്ടാമത്തെ ചേട്ടനും ചെത്തുകാരനായിരുന്നു പിന്നീട് ബേക്കറി തൊഴിലിലേക്ക് മാറി. ഇതെല്ലാം അഭിമാനമുള്ള കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുധാകരന്റെ പരാമര്‍ശം പ്രശ്നമാക്കിയത് ഷാനിമോള്‍ ഉസ്മാനാണ്. അത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ചെന്നിത്തല ആദ്യം സുധാകരന്റെ പ്രസ്താവനയെ തള്ളി പറഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.