സെല്ലുലോയിഡ് സ്വപ്നാടകന്' പ്രകാശനം ഇന്ന്
ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിനെക്കുറിച്ചുള്ള സിനിമാ ലൈഫ് ഹിസ്റ്ററി 'സെല്ലുലോയിഡ് സ്വപ്നാടകന്' എന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസംബര്‍ 9 ന് വൈകുന്നേരം 5 ന് ടാഗോര്‍ തിയേറ്ററിൽ നടക്കും. ഓപ്പണ്‍ ഫോറത്തില്‍ ശ്രീകുമാരന്‍ തമ്പി കേരള ചലച്ചിത്ര അക്കാഡമി ചെയര്മാൻ കമലിന് നല്കി പ്രകാശനം ചെയ്യും.നടൻ മധുപാല്‍ പങ്കെടുക്കും.പ്രശസ്ത ഫോട്ടോഗ്രാഫർ ജിതേഷ് ദാമോദറാണ് പുസ്തകത്തിന്റെ രചയിതാവ്.