Wednesday, September 30, 2020
 
 
Education

കെൽട്രോണിൽ തൊഴിലധിഷ്ഠിത ആനിമേഷൻ, മൾട്ടിമീഡിയ കോഴ്‌സുകൾ

the indian state Admin
29 July 2019 05:04 PM

കെൽട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്.എസ്.എൽ.സി/ പ്ലസ്ടു/ വി.എച്ച്.എസ്.ഇ/ ഡിഗ്രി/ ഡിപ്ലോമ പാസായവരിൽ നിന്നും ഒട്ടനവധി തൊഴിൽ സാധ്യതകളുള്ള വിവിധ ആനിമേഷൻ, മൾട്ടിമീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആനിമേഷൻ, മൾട്ടിമീഡിയ കോഴ്‌സുകളായ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയ ഡിസൈനിംഗ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ 3ഡി ആനിമേഷൻ വിത്ത് സ്‌പെഷൈ്യസേഷൻ ഇൻ ഡൈനാമിക്‌സ് ആന്റ് വിഷ്വൽ എഫക്ട്‌സ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് വെബ്ഡിസൈൻ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക് ഡിസൈൻ മുതലായവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദവിവരങ്ങൾക്ക്: 0471-2325154, 4016555.
പി.എൻ.എക്സ്.2625/19

സോഫ്റ്റ്‌വെയർ ഡെവലപ്പർ സൗജന്യ കോഴ്‌സ്


കേന്ദ്രസർക്കാർ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ (എൻ.യു.എൽ.എം) കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ സൗജന്യ സോഫ്റ്റ്‌വെയർ ഡെവലപ്പർ കോഴ്‌സിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ് മുഖ്യവിഷയമായോ അനുബന്ധ വിഷയമോ ആയിട്ടുള്ള സയൻസ് ബിരുദം (ബി.സി.എ/ എം.സി.എ/ ബി.എസ്‌സി/ എം.എസ്‌സി) അഥവാ എൻജിനീയറിംഗ് ബിരുദം (കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി) ആണ് യോഗ്യത. പ്രായം 20 - 35 വയസ്സ്. രണ്ട് മാസം (400 മണിക്കൂർ) ആണ് കാലാവധി. തിരുവനന്തപുരം മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസക്കാരും ബി.പി.എൽ വിഭാഗം അല്ലെങ്കിൽ ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബവരുമാനം ഉള്ളവരായിരിക്കണം. അപേക്ഷകർ ബന്ധപ്പെട്ട മുൻസിപ്പാലിറ്റി/ കോർപ്പറേഷനുകളിലെ എൻ.യു.എൽ.എം ഓഫീസ് വഴി ഓഫീസർ ഇൻ ചാർജ്, മോഡൽ ഫിനിഷിംഗ് സ്‌കൂൾ, സയൻസ് ആന്റ് ടെക്‌നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471-2307733.
പി.എൻ.എക്സ്.2626/19

ജില്ലാ മെറിറ്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം


2019-20 അധ്യയന വർഷത്തിൽ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നൽകിവരുന്ന ജില്ലാ മെറിറ്റ് സ്‌കോളർഷിപ്പിന് ആഗസ്റ്റ് ഒന്നു മുതൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ 30. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in. ഫോൺ: 0471-2306580, 9446780308.
പി.എൻ.എക്സ്.2627/19

സുവർണ ജൂബിലി മെറിറ്റ് സ്‌കോളർഷിപ്പ്:
ഒന്നാം വർഷ ഡിഗ്രി/ പിജി വിദ്യാർഥികൾക്ക് അപേക്ഷിക്കാം
കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നൽകിവരുന്ന സുവർണ ജൂബിലി മെറിറ്റ് സ്‌കോളർഷിപ്പിന് ആഗസ്റ്റ് ഒന്നു മുതൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളേജുകൾ, യൂണിവേഴ്‌സിറ്റി ഡിപ്പാർട്ടുമെന്റുകൾ ഇവയിലേതെങ്കിലും ഒന്നാംവർഷ ബിരുദ ബിരുദാനന്തര വിദ്യാർഥികളായിരിക്കണം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ അംഗമായിരിക്കണം. നിലവിൽ സ്‌കോളർഷിപ്പിന് അർഹരായവരും തുടർന്ന് പഠിക്കുന്നവരുമായ വിദ്യാർഥികൾ സ്‌കോളർഷിപ്പ് പുതുക്കലിന് അപേക്ഷ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ 30. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in. ഫോൺ: 0471-2306580, 9446780308.
പി.എൻ.എക്സ്.2628/19

ന്യൂനപക്ഷ വിദ്യാർഥികൾക്ക് പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം/ ക്രിസ്ത്യൻ/ സിഖ്/ ബുദ്ധ/ പാർസി/ ജൈന സമുദായങ്ങളിൽപ്പെട്ട പ്ലസ്‌വൺ മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് 2019-20 വർഷത്തിൽ നൽകുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.


കുടുംബ വാർഷികവരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാത്തവരായിരിക്കണം. മുൻവർഷത്തെ ബോർഡ്/ യൂണിവേഴ്‌സിറ്റി പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോ/ തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർസെക്കൻഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫിൽ/ പി.എച്ച്.ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്കും എൻ.സി.വി.ടിയിൽ അഫിലിയേറ്റ് ചെയ്ത ഐ.ടി.ഐ/ ഐ.ടി.സികളിൽ പ്ലസ്‌വൺ, പ്ലസ്ടു തലത്തിലുള്ള ടെക്‌നിക്കൽ/ വൊക്കേഷണൽ കോഴ്‌സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. വിദ്യാർത്ഥികൾ മെരിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പിന്റെ പരിധിയിൽ വരാത്ത കോഴ്‌സുകളിൽ പഠിക്കുന്നവരാകണം. മുൻവർഷം സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾ മുൻവർഷത്തെ രജിസ്‌ട്രേഷൻ ഐ.ഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കണം. ഫ്രഷ്, റിന്യൂവൽ അപേക്ഷകൾ www.scholarships.gov.in ൽ ഒക്‌ടോബർ 31 നകം ഓൺലൈനായി സമർപ്പിക്കണം. സ്‌കോളർഷിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in. ഇ-മെയിൽ: postmatricscholarship@gmail.com. ഫോൺ: 0471-2306580, 9446096580, 9446780308.
പി.എൻ.എക്സ്.2629/19

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration