പാവറട്ടി കസ്റ്റഡി മരണം സി.ബി.ഐയ്ക്ക് വിടാന്‍ മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം: പാവറട്ടിയിലെ കസറ്റഡി മരണം സി.ബി.ഐക്ക് വിടാന്‍ മന്ത്രിസഭ തീരുമാനം. കസ്റ്റഡി മരണങ്ങളിലെല്ലാം സി.ബി.ഐ അന്വേഷണം തേടാനാണ് മന്ത്രിസഭയുടെ തീരുമാനം. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡി മരണങ്ങള് സി.ബി.ഐക്ക് വിടാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇതിന്റെ ആദ്യഘട്ടമായാണ് പാവറട്ടി കസ്റ്റഡി മരണം സി.ബി.ഐക്ക് വിട്ടത്. നേരത്തെയും ചല കസ്റ്റഡി മരണങ്ങള് സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ടിരുന്നു.