സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന് മുഖ്യമന്ത്രി
സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിപക്ഷം ജനങ്ങളെ അപമാനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.സര്‍ക്കാരിനെ ജനങ്ങള്‍ പലവട്ടം വിലയിരുത്തിയതാണ്. ഇനിയും അങ്ങനെ തന്നെയുണ്ടാകുമെന്നാണ് ശുഭപ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും പിണറായി രൂക്ഷമായി വിമര്‍ശിച്ചു. ബിജെപിയും കോണ്‍ഗ്രസും ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളില്‍ രാഹുല്‍ പോകാത്തത് എന്ത് കൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതാവിന് ചേര്‍ന്ന നിലയല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ക്ക് ഗുണമുള്ള ഒന്നിനെയും പ്രതിപക്ഷം അനുകൂലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വികസന പ്രശ്നങ്ങളെ പ്രതിപക്ഷം എതിര്‍ത്തത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇ.എം.സി.സിയുമായി നടന്നത് ഒപ്പിടല്‍ നാടകമാണെന്നും അദ്ദേഹം പറഞ്ഞു.