ശബരിമല; സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎം എന്നും വിശ്വാസികള്‍ക്ക് ഒപ്പം തന്നെ. സര്‍ക്കാര്‍ നിലപാട് ആദ്യം മുതലേ വ്യക്തമാണ്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സുപ്രീംകോടതി വിധി എന്താണോ അതാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. വിധി മാറ്റിയാല്‍ സര്‍ക്കാരും മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.