Wednesday, April 24, 2024
 
 
⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു ⦿ കിക്മ; എം.ബി.എ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം ⦿ റൈഡ് ഓഫ് ഡെമോക്രസി’: സൈക്കിൾ റാലിയുമായി സ്വീപ്പ് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ പെരുമാറ്റച്ചട്ടലംഘനം; ഷാഫി പറമ്പിലിനെതിരെ നോട്ടീസ് ⦿ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് യോഗ്യത ⦿ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ പ്രവേശനപരീക്ഷ ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

ക്വസ്റ്റ് ഗ്ലോബലിന്റെ തിരുവനന്തപുരം കേന്ദ്രത്തിന് CMMI Dev V2.0 മെച്യൂരിറ്റി ലെവല്‍ 5 അപ്രൈസല്‍

14 December 2020 08:49 PM

തിരുവനന്തപുരം: ആഗോള പ്രൊഡക്‌ട് എഞ്ചിനീയറിംഗ്, ലൈഫ് സൈക്കിള്‍ സര്‍വീസസ് കമ്ബനിയായ ക്വസ്റ്റ് ഗ്ലോബലിന്റെ തിരുവനന്തപുരം കേന്ദ്രത്തിന് CMMI Dev V2.0 മെച്യൂരിറ്റി ലെവല്‍ 5 അപ്രൈസല്‍ ലഭിച്ചു. പ്രോസസ്സ് മെച്യൂരിറ്റി, ഡെലിവറി മികവ്, സേവന നിലവാരം, ബിസിനസ്സ് സുസ്ഥിരത എന്നിവ പരിഗണിച്ചാണ് ഈ അംഗീകാരം.. ഇത് ഉപഭോക്താക്കളുടെ ഇടയില്‍ വിപുലമായ വിശ്വാസം ആര്‍ജിക്കാനും കൂടുതല്‍ ബിസിനസ്സ് നേടാനും മികച്ച സേവനങ്ങള്‍ നല്‍കാനും പ്രസ്ഥാനത്തെ പ്രാപ്തമാക്കും.

തങ്ങളുടെ ഉപഭോക്താക്കള്‍ക്കുള്ള എന്‍ജിനീയറിങ് സോഫ്റ്റ്‌വെയറുകളുടെ നിര്‍മ്മാണം, പ്രകടനം, വിതരണം എന്നിവയ്ക്കായി പക്വതയാര്‍ന്നതും കേന്ദ്രീകൃതവുമായ സമീപനം ക്വസ്റ്റിനുണ്ടെന്ന് CMMI Dev V2.0 മെച്യൂരിറ്റി ലെവല്‍ 5 അപ്രൈസലലിലൂടെ തെളിഞ്ഞിരിക്കുകയാണ്. ചെലവു കുറയ്ക്കുന്നതിനും, ഉപഭോക്താക്കള്‍ക്ക് ഏറ്റവും നൂതനമായ സോഫ്റ്റ്‌വെയറുകള്‍ കൈമാറുന്നതിനുള്ള കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും ഉള്ള ബിസിനസ് ഫലങ്ങള്‍, ഗുണമേന്മ, പ്രകടനം എന്നിവയെ നേരിട്ട് ബാധിക്കുന്നവ തിരിച്ചറിയുന്നതിന് ഇത് ക്വസ്റ്റിനെ സഹായിക്കുന്നു. അടുത്ത ഘട്ടം എന്ന നിലയില്‍ കമ്ബനിയുടെ മറ്റ് കേന്ദ്രങ്ങളെയും CMMI Dev V2.0 മെച്യൂരിറ്റി ലെവല്‍ 5 പരിശോധനക്ക് സജ്ജമാക്കും.

"ക്വസ്റ്റിനെ സംബന്ധിച്ചിടത്തോളം CMMI Dev V2.0 മെച്യൂരിറ്റി ലെവല്‍ 5 അപ്രൈസല്‍ എന്നത് വളരെയധികം സന്തോഷം നല്‍കുന്നതും അഭിമാനാര്‍ഹവുമാണ്. ബിസിനസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, ഞങ്ങളുടെ ബിസിനസിന്റെയും ഉപഭോക്താക്കളുടെ നേട്ടങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഇത് വ്യക്തമാക്കുന്നു. തിരുവനന്തപുരത്തേത് മാത്രമല്ല, സ്ഥാപനത്തില്‍ ഉടനീളമുള്ള ഡെലിവറി, സപ്പോര്‍ട്ട് പ്രവര്‍ത്തനങ്ങളുടെ അര്‍പ്പണബോധവും പ്രൊഫഷണലിസവും, ഉപഭോക്താക്കളുടെ ഏറ്റവും വിശ്വസ്ത പങ്കാളിയാകാന്‍ ക്വസ്റ്റിനെ സഹായിക്കുന്നതിനുള്ള അവരുടെ ആഗ്രഹവും ഇത് പ്രതിഫലിപ്പിക്കുന്നു". ക്വസ്റ്റ് ഗ്ലോബല്‍ ബിസിനസ് എക്സലന്‍സ് മേധാവി മൈക്ക് ബ്രാഡ്‌ലി പറഞ്ഞു.

ക്വസ്റ്റിന്റെ മെഡിക്കല്‍ ഉപകരണങ്ങളുടെയും ഓട്ടോമോട്ടീവ് ഡെലിവറി യൂണിറ്റുകളുടെയും സി എം എം ഐ ബെഞ്ച്മാര്‍ക്ക് അപ്രൈസല്‍ നിര്‍വഹിച്ചത് കെപിഎംജി ആണ്. ബിസിനസിന്റെ വളര്‍ച്ചയെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍, സ്ഥാപനത്തിന്റെ കാര്യക്ഷമത എങ്ങനെ ക്രമീകരിക്കുന്നു, തുടര്‍ച്ചയായ മികച്ച പ്രവര്‍ത്തനം എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്ഥാപനത്തെ സിഎം എം ഐ വിലയിരുത്തുന്നത്. വിപുലവും നൂതനവുമായ പ്രക്രിയകളിലൂടെയും സാങ്കേതിക മെച്ചപ്പെടുത്തലുകളിലൂടെയും ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള കഴിവുകളെ സ്വതന്ത്രമായി പരിശോധിക്കുന്ന ഏറ്റവും ഉയര്‍ന്ന നിലയാണ് CMMI Dev V2.0 മെച്യൂരിറ്റി ലെവല്‍ 5. ബിസിനസ്സ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും ഉള്ള സ്ഥാപനത്തിന്റെ കഴിവ് ഉറപ്പാക്കുന്നതാണ് ഈ അംഗീകാരം

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration